അലിയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പ ദൊരെ കൊല്ലപ്പെട്ടു. ബെംഗളൂരു ആര്‍ ടി നഗറിലെ, എച്ച് എം ടി ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ആര്‍ ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് കൊലപാതകം നടന്നത്. എച്ച് എം ടി ഗ്രൗണ്ടിന് സമീപം രാത്രിയില്‍ നടക്കാനിറങ്ങിയതിനിടയിലാണ് അയ്യപ്പ ദൊരെയെ അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അയ്യപ്പ ദൊരെയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ എച്ച് എം ടി ഗ്രൗണ്ടില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സർക്കാർ സമിതിയുടെ മേൽ നോട്ടം വഹിച്ച അദ്ദേഹം സംസ്ഥാനത്തെ സ്വകാര്യ വാഴ്സിറ്റികളിന്മേലുള്ള വിവിധ ക്രമക്കേട് ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. വറാം കാരന്ത് ലേയൗട്ട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യെ‍ഡിയൂരപ്പയ്ക്കെതിരെ പരാതി നല്കിയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ആര്‍ ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗര്‍ജിതമാക്കി