ഫെയ്സ്ബുക്ക് കമ്പനിയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം മൂന്നിലൊന്ന് കുറഞ്ഞതായി കണ്ടെത്തൽ.
മിക്സ് പാനലിന്റെ കണ്ടെത്തൽ പ്രകാരം 2018 ജൂൺ മുതൽ 2019 ജൂൺ വരെ യു കെ യിൽ ഫെയ്സ്ബുക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം 38 ശതമാനം കുറഞ്ഞു.
ആപ്ലിക്കേഷൻ ഉപയോഗിച്ചോ ലിങ്ക് ലോഡ് ചെയ്തോ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ ഏഴ് ശതമാനം ഇടിവുണ്ടായി. ഓരോ മാസത്തിലും ശരാശരി 2.8 ശതമാനം ഉപയോക്താക്കൾ പിൻവലിയുകയായിരുന്നു. എന്നാൽ യൂറോപ്പിൽ ഉടനീളം ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ അളവിലെങ്കിലും വർധിച്ചുവരികയാണ് എന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ. സംതൃപ്തരായ ഉപയോക്താക്കളുടെ എണ്ണം ആണ് പരമ്പരാഗതമായി കമ്പനിയുടെ വിജയമായി കണക്കാക്കുന്നത്. എന്നാൽ യൂറോപ്പിലുണ്ടായ ഈ ക്ഷീണം ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് കലാശിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്കിന് ചീഫ് എക്സിക്യൂട്ടീവ് ആയ മാർക്ക് സുക്കർബർഗ് പറയുന്നത് വാട്സപ്പ് ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫെയ്സ്ബുക്കിൽ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം അമേരിക്കയിൽ ഉൾപ്പെടെ വർധിച്ചിരിക്കുന്നതായും, ഇനി വികസ്വര രാജ്യങ്ങളിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആണ്.
പഴയതിനെ അപേക്ഷിച്ചു ആളുകൾ ഇടയ്ക്കിടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാറുണ്ടെങ്കിലും പ്രവർത്തനങ്ങൾ കുറവാണെന്നും ഇത് പരസ്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും എന്നും, പരസ്യദാതാക്കൾ മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സോഷ്യൽ മീഡിയ അനലിസ്റ്റ് ആയ മാർട്ടിൻ ലൈറ്റുനേൻ പറഞ്ഞു.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിൽ അത് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം കൂട്ടി കൊണ്ടെങ്കിലും കമ്പനി നേരിടണം, ഇതുവരെ ഒരു മെസഞ്ചർ ആപ്പ് പോലും മൾട്ടി ബില്യൻ ഡോളർ പരസ്യത്തിൽ പ്രവേശിച്ചിട്ടില്. മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞ യുവതലമുറയാണ് ഫെയ്സ്ബുക്കിന് നഷ്ടമായ ഉപയോക്താക്കളിൽ ഭൂരിഭാഗവും .
Leave a Reply