കോവിഡ് കാലത്ത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങളുടെ അഭാവമായിരുന്നു. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളില്ലാതെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ക്ലേശിച്ചത്. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു പറ്റം മലയാളികൾ തങ്ങളാൽ കഴിയുന്ന സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ പ്രവാസി കേരള കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്കാവശ്യമായ ഓൺലൈൻ പഠനോപകരണങ്ങൾക്കുള്ള ധനശേഖരണം നടത്തിയത്.
പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ആവശ്യമായ മൊബൈയിൽ ഫോൺ വിതരം ചെയ്യുന്നതിന്റെ ഭാഗമായി ഗാന്ധിജി സ്റ്റഡി സെന്റർ നടത്തുന്ന സ്മാർട്ട് ഫോൺ ചലഞ്ചിലേക്കുള്ള മൊബൈൽ ഫോണുകൾ ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ ശ്രീ പി ജെ ജോസഫ് എംഎൽഎയ്ക്ക് ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ ശ്രീ അപു ജോൺ ജോസഫിന്റെ സാന്നിധ്യത്തിൽ പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ട് പ്രതിനിധി ശ്രീ ജെയ് സൺ തോമസ് എട്ടുതൊട്ടിയിൽ കൈമാറി. പ്രവാസി കേരളാ കോൺഗ്രസ് നടത്തിയ സ് മാർട്ട്ഫോൺ ചലഞ്ചിന് ജിപ് സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു മാത്യു ഇളംതുരുത്തിൽ , ജോസ് പരപ്പനാട്ട് , ബേബി ജോൺ, ബിറ്റാജ് അഗസ്റ്റിന്, ജോയസ് ജോൺ, സിബി കാവുകാട്ട് , ജെറി ഉഴുന്നാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply