ലണ്ടൻ: പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ വൈദികർക്കുവേണ്ടൺി ലണ്ടണടുത്തുള്ള റാംസ്ഗേറ്റിൽ സംഘടിപ്പിച്ച മിഷൻ സെമിനാർ അദിലാബാദ് രൂപതാദ്ധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. മിഷൻ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പൂർത്തീകരിക്കാനുള്ള സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവ പ്രഘോഷിക്കപ്പെടുമ്പോൾ തകർന്നു പോയതെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ദൈവവചനത്താൽ നിറയുമ്പോൾ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിൽ നിന്ന് എല്ലാം പുനരാരംഭിക്കാനുള്ള അവസരമാണ് അസാധാരണ മിഷൻ മാസം എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. എല്ലാം രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തന്റെ കരങ്ങളിലെ ഉപകരണങ്ങളായി വൈദികർ മാറുമ്പോൾ നവ സുവിശേഷവത്കരണം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. ജോർജ്ജ് പനയ്ക്കൽ വി. സി., പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുൺെണ്ടലിക്കാട്ട്, സിഞ്ചല്ലിമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോസഫ് എടാട്ട് വി. സി. തുടങ്ങിയവർ പ്രസംഗിച്ചു. സെപ്റ്റംബർ 30-ന് ആരംഭിച്ച മിഷൻ സെമിനാർ ഒക്ടോബർ 2-ന് സമാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ