ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വ്യാജവാർത്താ പ്രതിസന്ധിയെ നേരിടാൻ ഫ്രാൻസെസ് ഹൗഗൻ ഫേസ്ബുക്കിൽ ചേർന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ വീണ്ടും ചർച്ചയാകുന്നു. അവളുടെ ശ്രദ്ധേയമായ ഓർമ്മക്കുറിപ്പിന്റെ രണ്ടാം ഭാഗത്തിൽ, നുണകൾ ഇല്ലാതാക്കാൻ ടെക് ഭീമൻ യഥാർത്ഥത്തിൽ എങ്ങനെ ഇടപെട്ടു എന്നുള്ള കാര്യവും വിശദീകരിക്കുന്നു. നോർത്ത് മാസിഡോണിയയിലെ മനോഹരമായ ചെറിയ പട്ടണമായ വെലെസ് ഒരുകാലത്ത് ലോകത്തിന്റെ വ്യാജ വാർത്തകളുടെ തലസ്ഥാനമായിരുന്നു. ആ ചെറിയ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ തെറ്റായ വിവരങ്ങൾ നൽകുവാൻ ശ്രമിച്ചു. ആർക്കും സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ ഡോളർ അതിനായി ഒഴുക്കി.
മാസിഡോണിയൻ സംരംഭകനായ മിർക്കോ സെസെൽകോസ്‌കിയുടെ ആശയമാണ് ഇതിന് പിന്നിൽ. 2011-ൽ, അമേരിക്കൻ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാൻ ഒരു വെബ്സൈറ്റ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് അവർ ചർച്ച ചെയ്തു. 100-ലധികം വ്യാജ വാർത്താ സൈറ്റുകൾ, ട്രംപിനെ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും, വളരെ ലളിതവും നിർദ്ദിഷ്ടവുമായ സൂത്രവാക്യം പിന്തുടർന്ന് നുണകൾ പറഞ്ഞു പരത്തുകയും ഇതിലൂടെ അവർ ചെയ്തു. 2016 ലെ യു എസ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന ഇലക്ഷന് തന്ത്രം ഇതായിരുന്നു.
ഇതിനായി, ഒരു വാർത്താ സൈറ്റ് പോലെ തോന്നിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റ് സൃഷ്‌ടിക്കുക. നിങ്ങളുടെ പേജുകളിൽ പരസ്യങ്ങൾ നൽകിക്കൊണ്ട് ഗൂഗിളിന്റെ ആഡ്സെൻസ് പ്രോഗ്രാമിലേക്ക് സൈൻ അപ്പ് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് പ്രചരിപ്പിക്കേണ്ട വിഷയങ്ങൾ വാർത്തയോ ലേഖന രൂപത്തിലോ തയാറാക്കുക. കൃത്യമായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ച് വലിയൊരു ഗ്രൂപ്പിലേക്ക് എത്തിക്കുക. ഇങ്ങനെ നമ്മൾ ജനങ്ങൾ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിച്ചുറപ്പിക്കുക. വ്യാജ വാർത്തകളിൽ സംഭവിക്കുന്നത് ഇത്തരത്തിലുള്ള അതിരുകടന്ന പ്രചാരണ രീതികളാണ്.
Leave a Reply