വിശാഖപട്ടണത്ത് വാതക ലീക്കുണ്ടായ ബഹുരാഷ്ട്ര കമ്പനി എല്‍ജി പോളിമേഴ്സിന്റെ കെമിക്കല്‍ ഫാക്ടറി 2019ന്റെ മധ്യം വരെ പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ട്. ആവശ്യമായ പരിസ്ഥിതി അനുമതിയില്ലാതെയാണ് തങ്ങള്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കമ്പനി 2019 മെയ് മാസത്തില്‍ നല്‍കിയ അഫിഡവിറ്റില്‍ പറയുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി നീട്ടിക്കിട്ടാന്‍ വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സമ്മതിക്കുന്നത്. ദി ഗാര്‍ഡിയന്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“ഈ തീയതി വരെയും ഞങ്ങളുടെ വ്യവസായത്തിന് പാരിസ്ഥിതിത അനുമതി ലഭിച്ചിട്ടില്ല” എന്ന് അഫിഡവിറ്റില്‍ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് കമ്പനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ സംഭവിച്ച വാതകച്ചോര്‍ച്ചയില്‍ 12 പേരാണ് മരിച്ചത്. മൂന്നു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ വാതക ചോര്‍ച്ച വ്യാപിക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM

പ്ലാന്റില്‍ നിന്ന് ചോര്‍ന്നത് സ്റ്റൈറീന്‍ വാതകമായിരുന്നു. ഇത് പോളിവിനൈല്‍ ക്ലോറൈഡ് (PVC) വാതകമെന്നും അറിയപ്പെടാറുണ്ട്. പ്ലാസ്റ്റിക്, വയര്‍, ബ്ലഡ് ബാഗുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണിത്.