സാങ്കേതിക രംഗത്ത അതിശക്തരായ രണ്ട് സ്ഥാപനങ്ങളാണ് ഗൂഗിളും ആപ്പിളും. അപ്പോള്‍ ഗൂഗിള്‍ ആപ്പിളിനെ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത വന്നാല്‍ ലോകം ഞെട്ടാതിരിക്കുമോ? എന്നാല്‍ അത് സംഭവിച്ചു. 900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിള്‍ കമ്പനിയെ വാങ്ങുന്നു എന്ന് ദി ഡോ ജോണ്‍സ് ന്യൂസ് വയര്‍ (The Dow Jones News Wire) ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു കമ്പനികളെയും കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ളവര്‍ ഈ വാര്‍ത്ത കണ്ട് ഡോ ജോണ്‍സ് ന്യൂസ് വയര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതോ അല്ലെങ്കില്‍ സാങ്കേതിക ലോകത്തിന് മുഴുവന്‍ വട്ടായോ എന്നുവരെ സംശയിച്ചുപോയി.
IMAGEഡോ ജോണ്‍സ് ന്യൂസ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്
എന്നാല്‍ അതൊരു അബദ്ധമായിരുന്നു. വരിക്കാരായ ഉപയോക്താക്കള്‍ക്ക് ജി ഡോ ജോണ്‍സ് ന്യൂസ് ചൊവ്വാഴ്ച രാവിലെ അയച്ച വാര്‍ത്തകളില്‍ അബദ്ധത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരുന്നു.
‘900 കോടി ഡോളറിന് ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു’ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ജീവിച്ചിരിക്കുന്ന ആര്‍ക്കും ഞെട്ടലുളവാക്കുന്ന നീക്കം എന്ന് പറഞ്ഞ് തുടങ്ങുന്ന വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഗൂഗിള്‍ സിഇഓ ലാരി പേജ് 2010ല്‍ സ്റ്റീവ് ജോബ്‌സുമായി ഇക്കാര്യം ധാരണയാക്കിയിരുന്നുവെന്നും പറയുന്നുണ്ട്.
വിചിത്രമായ ഈ വാര്‍ത്ത പക്ഷെ പ്രസിദ്ധീകരണത്തിന് വേണ്ടി തയ്യാറാക്കിയതായിരുന്നില്ല. എന്തോ സാങ്കേതിക പരീക്ഷണത്തിന് വേണ്ടി തയ്യാറാക്കിയവാര്‍ത്ത അബദ്ധത്തില്‍ വരിക്കാര്‍ക്ക് അയക്കുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വാര്‍ത്ത നീക്കം ചെയ്ത് ക്ഷമാപണം നടത്തി ഡോ ജോണ്‍സ് അധികൃതര്‍ രംഗത്തെത്തിയെങ്കിലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Leave a Reply