സ്വന്തം ലേഖകന്‍
മിഡില്‍സ്‌ബ്രോ രൂപതയിലുള്ള സീറോമലബാര്‍ കുര്‍ബാനകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുടുംബസംഗമം ‘ഫമിലിയ’ ഈ വര്‍ഷം മിഡില്‍സ്‌ബ്രോയില്‍വച്ച് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 23 ശനിയാഴ്ച മിഡില്‍സ്‌ബ്രോ ട്രിനിറ്റി കാത്തലിക് കോളേജില്‍ നടക്കുന്ന മൂന്നാമത്തെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രൂപതാ വികാരിജനറാള്‍ മോന്‍സിഞ്ഞോര്‍ ജെറാള്ഡ് റോബിന്‍സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കുന്നതായിരിക്കും.
യോര്‍ക്ക്, ഹള്‍, സ്‌കാര്‍ബ്രോ, നോര്‍ത്ത്അലെര്‍ട്ടന്‍, മിഡില്‌സ്‌ബ്രോ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫമിലിയയില്‍ പങ്കെടുക്കണമെന്ന് സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലികാട്ടില്‍ അഭ്യര്‍ഥിച്ചു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാവുകയും നിരവധി വിവാഹബന്ധങ്ങള്‍ തകരുകയും ചെയ്യുന്ന യുകെയുടെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മഹിമയും ഉയര്‍ത്തിക്കാട്ടുക, ക്രൈസ്തവ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തികാട്ടുക എന്നിവയൊക്കെയാണ് `ഫമിലിയ`യുടെ ലക്ഷ്യങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ ഭൌതിക സമൃദ്ധിയില്‍ വളരുന്ന മലയാളി കുട്ടികളെ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വളര്‍ത്താന്‍ മാതാപിതാക്കളെ പ്രാപ്തരാക്കാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ ഉപകാരപ്രദമാണ്. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതിയിലെ ഫമിലിയയുടെ വിജയത്തിനായി ജെനറല്‍ കണ്‍വീനര്‍ ജിനു പോളിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി അക്ഷീണ പരിശ്രമത്തിലാണ്.