ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നടത്തുന്ന ഗ്രാൻന്റ് മിഷൻ 2020 — നോമ്പുകാല കുടുംബ നവീകരണ ധ്യാനം ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ ഫെബ്രുവരി 21 മുതൽ ഏപ്രിൽ 7 വരെ വിവിധ മിഷൻ സെന്ററുകളിലും പ്രൊപ്പോസ്ഡ് മിഷൻ സെന്ററുകളിലായും നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ റവ.ഫാ. മാത്യു പയ്യപ്പള്ളി MCBS ആയിരിക്കും ധ്യാനം നയിക്കുക.

നമ്മുടെ കർത്താവീശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും നമുക്ക് നേടിത്തന്ന നിത്യരക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പുകാലം. ഉത്‌ഥാനത്തിന്റെ മഹത്വം നമുക്ക് നേടിത്തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോട് ചേർത്തുപിടിച്ച് നമുക്കു ധ്യാനിക്കാം. ഈ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹം പ്രാപിക്കുവാൻ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോ-ഓർഡിനേറ്റർ റവ. ഫാ.പോൾ വെട്ടിക്കാട്ട് സിഎസ് ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാനവിശദാംശങ്ങൾ താഴെ ചേർത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം
റവ. ഫാ. പോൾ വെട്ടിക്കാട്ട് CST
ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഫിലിപ്പ് കണ്ടോത്ത് – റീജിയണൽ ട്രസ്റ്റി
07703063836