കോവിഡ് – 19 മഹാമാരി തീർത്ത വിഷാദത്തിന് സ്വാന്തനത്തിൻ്റെ കുളിരേകി ലണ്ടൻ മലയാളികൾ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനൽ ഈ ഞായറാഴ്ച ( 13 ഡിസംബർ) വൈകുന്നേരം 3: 30 ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ട്രിംഗ് ഓർക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിൻറെ പ്രിയ ഗായിക ലതിക ടീച്ചറും ജി. പദ്മകുമാറും ഫേസ്ബുക്ക് ലൈവിൽ തൽസമയം അണിചേരും . ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമിൽ ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM

കുവൈറ്റിൽ നിന്നുള്ള സലിൽ വർമ്മ ,തിരുവനന്തപുരം കാരായ അപർണ രാജ് , അമൃത നായർ കൂടാതെ ബോംബെയിൽ നിന്നുള്ള ഉഷ വാരിയർ എന്നിവരാണ് അവസാന റൗണ്ടിൽ ഫൈനലിസ്റ്റുകളായി പങ്കെടുക്കുന്നത്. ആകർഷകമായ സമ്മാനങ്ങളും ഒപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ സംഗീതമത്സരം, എല്ലാവർക്കും സ്ട്രിങ്സ് ഓർക്കസ്ട്രയുടെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം ലൈവായി കാണാവുന്നതാണ്. പ്രേക്ഷകർക്കും ഈ ഇൻറർ ആക്റ്റീവ് പരിപാടിയിൽ പങ്കെടുക്കാനും ശ്രദ്ധിക്കപ്പെടാൻ അവസരം ഉണ്ടായിരിക്കും.