ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വീണ്ടും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗ്.

‘ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എത്ര വലിയ അളവിലുള്ള വെറുപ്പിനും ഭീഷണികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതിനെ ഒരിക്കലും മാറ്റാനാവില്ല-ഗ്രേറ്റ ട്വീറ്റില്‍ വ്യക്തമാക്കുന്നു’.

കാര്‍ഷിക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ, മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഗ്രേറ്റയ്ക്കെതിരേ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. പിന്നീട് വ്യാഴാഴ്ചയും സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ പോസ്റ്റ് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ