ഭാര്യ വഴക്കിട്ട് പോയതിന് പിന്നാലെ നാല് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് പിതാവ്. കനാലില്‍ വീണ നാല് മക്കളില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. പക്ഷെ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. യുപിയിലെ കസ്ഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ പിതാവ് പുഷ്പേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വഴക്കിട്ടതിനെ തുടര്‍ന്ന് പുഷ്പേന്ദ്ര കുമാര്‍ ഭാര്യയെ വീട്ടില്‍ കൊണ്ട് വിടുകയായിരുന്നു. തിരിച്ചെത്തിയ ഇയാള്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാള്‍ താഴെക്ക് വലിച്ചെറിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനാലില്‍ വീണ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. കൂലിപ്പണിക്കാരനായ പുഷ്പേന്ദ്ര കുമാര്‍ ദിവസവും മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.