പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗോ ഹാ-രയെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗോ ഹാ-രയെ ഞായറാഴ്ച രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗോ ഹാ-ര ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് മുമ്പ് ഹാര ഇന്‍സ്റ്റാഗ്രാമില്‍ ‘ഗുഡ്‌നൈറ്റ്’ എന്ന അടിക്കുറിപ്പോടെസ്വന്തം ഫോട്ടോ പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗോ ഹാ-ര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വന്‍ തിരിച്ച് വരവ് നടത്തിയ ഹാ-ര കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടിവി ഷോകളില്‍ പങ്കെടുത്തിരുന്നു. ഗോ ഹാ-രയുടെ സുഹൃത്തും ഗായികയുമായ സുല്ലിയെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.