തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലെ റെ​ക്ട​ർ ഫാ.​സേ​വ്യ​ർ തേ​ല​ക്കാട്ട് മരിച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ മ​ല​യാ​റ്റൂ​ർ തേ​ക്കും​തോ​ട്ടം വ​ട്ട​പ്പ​റ​ന്പ​ൻ ജോ​ണി​യെ (56) സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇന്ന് പുലർച്ചെ ആ​റി​നാ​ണ് സി​ഐ സ​ജി മാ​ർ​ക്കോ​സ്, എ​സ്ഐ എ​ൻ.​എ. അ​നൂ​പ്, സിവിൽ പോലീസ് ഓഫീസർമാരായ അ​ബ്ദു​ൾ സ​ത്താ​ർ, സെ​ബാ​സ്റ്റ്യ​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മ​ല​യാ​റ്റൂ​ർ അ​ടി​വാ​ര​ത്ത് പ്ര​തി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെ​ക്ട​റെ കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യെ​ടു​ത്ത അ​ടി​വാ​ര​ത്തു​ള്ള സ്റ്റാ​ളും സ്ഥ​ല​വും പ്ര​തി പോ​ലീ​സി​നു കാ​ണി​ച്ചുകൊ​ടു​ത്തു. തു​ട​ർ​ന്ന് ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം നി​ർ​ത്തി​യ സ്ഥ​ല​വും പോ​യ വ​ഴി​ക​ളും പ്രതി കാണിച്ചു.

അ​ടി​വാ​ര​ത്തു​നി​ന്നു കു​രി​ശു​മു​ടി​യി​ലേ​ക്കു പോ​യ നി​ര​പ്പ് സ്ഥ​ല​വും ഒ​ന്നാം സ്ഥ​ല​വും റെ​ക്ട​റെ കു​ത്തി​യ സംഭവവുമെല്ലാം പ്രതി വിശദീകരിച്ച് ശേഷമാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്.

റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് കാ​ല​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ബുധനാഴ്ച കാ​ല​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്. വ​ലി​യ പോ​ലീ​സ് സം​ഘ​വും ഒപ്പമുണ്ടായിരുന്നു.

മാർച്ച് ഒന്നിനാണ് റെ​ക്ട​റാ​യ ഫാ.​സേ​വ്യ​ർ തേ​ല​ക്കാ​ട്ട് മ​ല​യാ​റ്റൂ​ർ മ​ല​യി​ലെ ആ​റാം സ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചത്. രണ്ടാം തീയതി ഉ​ച്ച​യോ​ടെ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലെ ഒ​ന്നാം സ്ഥ​ല​ത്തി​നു സ​മീ​പം ഇ​ഞ്ചി​ക്കു​ഴി​യി​ലു​ള്ള തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ജോണിയെ അറസ്റ്റ് ചെയ്തത്.