ഫിലിപ്പ് ജോസഫ്

പരിശുദ്ധ ദൈവമാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സ്വര്‍ഗ്ഗീയ അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി സ്വന്തമായൊരു രൂപത ലഭിച്ചതിന് നന്ദി പറയുന്നതിനും അമ്മയുടെ അനുഗ്രഹാശ്ശിസുകള്‍ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യാചിക്കുന്നതിനുമായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈ 24 മുതല്‍ 27 വരെ തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു. ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്.

1917 ലെ ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ 13-ാം തീയതികളിലാണ് കന്യകനാഥ ഇടയ കുട്ടികളായ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോക സമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ശതാബ്ദി വര്‍ഷത്തിലെ ജൂലൈ മാസത്തില്‍ അവിടേയ്ക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമായി കരുതി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും താല്‍പര്യമുള്ളവര്‍ ഈ രൂപതാ തീര്‍ത്ഥാടനത്തില്‍ പങ്കുചേരണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്ററായ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
Ashin City Tours & Travels LTD നയിക്കുന്ന ഈ തീര്‍ത്ഥാടനം ജൂലൈ 24-ാം തീയതി Manchester Airport ല്‍ നിന്നും 15.30ന് ആരംഭിച്ച് 27-ാം തീയതി വൈകിട്ട് തിരിച്ചെത്തും.

ഈ പാക്കേജ് താഴെപ്പറയും പ്രകാരമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Three Star Hotel ല്‍ മൂന്ന് ദിവസത്തെ താമസവും ഭക്ഷണവും (Breakfast, Lunch, Dinner).
Guided Tour to Fathima and lisbon
യാത്രാനിരക്കുകള്‍
മുതിര്‍ന്നവര്‍ക്ക് 390 പൗണ്ട്
കുട്ടികള്‍ക്ക് (3-12 Yrs) 345 പൗണ്ട്
Infants – 75 പൗണ്ട്

തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേരു നല്‍കേണ്ടതാണ്. ചുരുങ്ങിയ സീറ്റുകള്‍ മാത്രം ലഭ്യമാകയാല്‍ രജിസ്ട്രേഷന്റെ അവസാന ദിവസമായ മെയ് 1ന് മുമ്പായി പേര് കൊടുത്ത് ഈ രൂപതാ തീര്‍ത്ഥാടനം വിജയമാക്കണമെന്ന് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

Bristol Cardiff Trustees :
Philip Kandoth (Gloster – 07703063836)

Joint Trustees:
Roy sebastian (Bristol – 07862701046)
Josy Mathew – (Cardiff- 07916334286)
Shijo Thomas (Exeter- 075778594094)
Johnson Pazhampally (Zwansea – 07886755879)