ന്യൂസ് ഡെസ്ക്, മലയാളം യുകെ
എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുറിച്ചുള്ള നിരവധി സർക്കാർ രേഖകൾ 2026ലും 2027ലും പരസ്യമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ രേഖകളിൽ സെൻസർ ചെയ്‌തവയായിരിക്കും പുറത്ത് വിടുക എന്ന ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ. ഈ രേഖകൾ അവരുടെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം പുറത്ത് വിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ രേഖകളിലെ ഏതൊക്കെ വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത് എന്ന ചർച്ചയിലാണ് ഗവേഷകർ ഇപ്പോൾ.
ഈ രേഖകളിൽ രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലത്തെ പ്രധാന നിമിഷങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ട്. രാജകുടുംബവും സർക്കാരും തമ്മിലുള്ള ആശയവിനിമയം, വിദേശത്തെ രാജകീയ സന്ദർശനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ, ജനനം, വിവാഹം, മരണം, വിവാഹമോചനം എലിസബത്ത് രാഞ്ജിയുടെ ഭരണകാലത്തെ പ്രധാന സംഭവങ്ങളുടെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടും. സാധാരണഗതിയിൽ, പ്രധാനപ്പെട്ട സർക്കാർ രേഖകൾ 20 വർഷത്തിന് ശേഷമാണ് പരസ്യമാക്കുന്നത്. ഇത്തരം രേഖകളിൽ വിൻഡ്‌സറിലെ രാജകുടുംബത്തിൻ്റെ സ്വകാര്യ ആർക്കൈവുകൾ ഉൾപ്പെടുന്നില്ല. ഇവ വിവരാവകാശ നിയമത്തിന് വിധേയവുമല്ല. രാജ്ഞിയുമായി ബന്ധമുള്ള രേഖകൾ അവരുടെ മരണശേഷം അഞ്ച് വർഷം വരെ രഹസ്യമായി സൂക്ഷിക്കും.
Leave a Reply