കെന്റിലെ ആഷ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയുടെ വാർഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോർ കുര്യാക്കോസ് സഹദായുടെയും അദ്ദേഹത്തിന്റെ മാതാവായ മോർത് യൂലീത്തിയുടെയും സംയുക്ത ഓർമ്മ പെരുന്നാളും ഭക്തി നിർഭരമായ ചടങ്ങുകളോടെ 2023 ജൂലൈ മാസം 15,16 ശനി,ഞായർ തീയതികളിൽ നടത്തപ്പെടും.

യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ജൂലൈ 15 നു വൈകിട്ട് 6.30 നു സന്ധ്യപ്രാർത്ഥനയോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് യൂത്ത് അസോസിയേഷൻ, മർത്തമറിയം വനിതാ സമാജം സൺ‌ഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷിക ആഘോഷവും അതിനോടാനുബന്ധിച്ചുള്ള കലാ പരിപാടികളും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോൺസൻ പീറ്റർ ന്റെ നേതൃത്വത്തിൽ തിരുമേനിക്കുള്ള വിപുലമായ സ്വീകരണവും ക്രമീകരിച്ചിട്ടുണ്ട്.

മുഖ്യ പെരുന്നാൾ ദിനമായ ജൂലൈ 16 നു 1.00pm പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടത്തപെടുന്നതായിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, ലേലവും, നേർച്ച സദ്യയും നടത്തപ്പെടുന്നത്തോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിശുദ്ധ അന്ത്യോക്യാ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാതിയോസ് അഫ്രേം ദ്വിതിയൻ ബാവയുടെയും, യുകെ ഭദ്രസന കൌൺസിൽന്റെയും ഇടവക മെത്രാപ്പോലീത്ത ഐസക് മോർ ഒസ്താത്തിയോസ്‌ തിരുമേനിയുടെയും ആശിർവാദത്തോട് കൂടി 2021 ജൂലൈ മാസം ആരംഭിച്ച ആഷ്ഫോർഡ് ഇടവക ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ 50 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി വളർന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിൽ സെന്റ് മേരി ദ വിർജിൻ ചർച് വിലസ്‌ബോറോ പള്ളിയിൽ വച്ചു വിശുദ്ധ കുർബാന നടത്തി വരുന്നു. ഈ ഇടവകയുടെ വളർച്ചയിൽ പങ്കു വഹിച്ച ഏവരോടും ഇടവക വികാരി ഫാ. ജോൺസൻ പീറ്റർ ഈ അവസരത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്. ആഘോഷമായി നടത്തപ്പെടുന്ന ഈ പെരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുനതായി ഇടവക ട്രസ്റ്റി രെഞ്ചു വർഗീസ് , സെക്രട്ടറി സാം മാത്യു, കമ്മിറ്റി അംഗങ്ങളായ ജോയ് ഉലഹന്നാൻ,സിജോ ,സനൽ പൗലോസ് മത്തായി, തുഷാർ ബേബി, ലിജു ഏലിയാസ്, ഷിബു ചാക്കോ , ജോസ് ,എന്നിവർ അറിയിച്ചിട്ടുണ്ട്.