ബെർമിംഗ്ഹാം സീറോ മലബാർ മിഷനായ സെൻറ് ബെനഡിക് മിഷൻ , സാറ്റിലി, ഇടവകയിൽ വിശുദ്ധ സെന്റ് തോമസ്, വിശുദ്ധ സെന്റ് അൽഫോൻസാ , വിശുദ്ധ സെന്റ് ബെനഡിക് എന്നീ വിശുദ്ധൻമാരുടെ തിരുനാൾ ജൂലൈ മാസം 5, 6, 7 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ അത് വിപുലമായി ആഘോഷിക്കുന്നു .

തിരുന്നാളിന്റെ വിജയത്തിനായി ഫാ. ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 മണിക്കാണ് പള്ളിയിൽ ചടങ്ങുകളും കുർബാനയും ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആഘോഷമായ തിരുനാൾ കുർബാന.

നാളെ വെള്ളിയാഴ്ച പ്രസുദേന്തി വാഴ്ചയോടെയാണ് തിരുനാൾ ആരംഭിക്കുന്നത് . തുടർന്ന് കൊടിയേറ്റവും തിരുനാൾ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും നൊവേനയും പാച്ചോറ് നേർച്ചയും ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച വൈകിട്ട് 7:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ലദീഞ്ഞും നേർച്ചയും ഉണ്ടാകും. ജൂലൈ 7-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷമായ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, നൊവേന , ലദീഞ്ഞ്, നേർച്ച എന്നിവ ഉണ്ടാകും. മേള പൊലിമ അവതരിപ്പിക്കുന്ന മേള സംഗമം തിരുനാളിന്റെ പ്രധാന ആകർഷണമാണ് . വിഭവസമൃദ്ധമായ സദ്യകൊണ്ടുള്ള സ്നേഹവിരുന്നിനെ തുടർന്നുള്ള കൊടിയിറക്കത്തോടെയാവും തിരുനാൾ സമാപിക്കുക