ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെടുന്നു.
ഒക്ടോബർ 13 വ്യാഴം മുതൽ 10 ദിവസത്തേയ്ക്ക് എല്ലാദിവസവും വൈകുന്നേരം 5:30 മുതൽ 6:45 വരെ കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു. ഒക്ടോബർ 15 ശനി രാവിലെ 10:00 മണിക്കും തിരുനാൾ ദിനമായ ഒക്ടോബർ 22 ശനി ഉച്ചക്ക് 1:30 നും മാത്രമായിരിക്കും വ്യത്യസ്തമായ സമയങ്ങളിൽ നടത്തപ്പെടുന്നത്. ഇടവക തിരുനാളിനു മുന്നോടിയായി നടക്കുന്ന 10 ദിവസത്തെ കൊന്ത നമസ്‌കാരത്തിലും തിരുനാൾ കർമ്മങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കുടുംബമായി ക്ഷണിച്ചുകൊള്ളുന്നു.
ഒക്ടോബർ 22 ശനി, തിരുനാൾ കർമ്മങ്ങൾ:
ഉച്ചയ്ക്ക് 1:30 – തിരുനാൾ കൊടിയേറ്റ്
2:00 – ആഘോഷമായ തിരുനാൾ കുർബാന, മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ
രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാദർ എബിൻ നീരുവേലിൽ,
ഫാദർ മാത്യു കുരിശുമ്മൂട്ടിൽ.
4:00- പ്രദക്ഷിണം (പള്ളിക്കു ചുറ്റും )
4:30 – ലദീഞ്ഞ് , വാഴ്വ്, തിരുനാൾ കൊടിയിറക്ക്
5:30 – 9:30 – ഇടവക ദിനാചരണം ഉത്‌ഘാടനം: ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ക്യാറ്റക്കിസം
സമ്മാന വിതരണം, വിവിധ കലാപരിപാടികൾ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്.
കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കമ്മറ്റിയെ ബന്ധപ്പെടുക:
ജോമോൻ മാമ്മൂട്ടിൽ :07930431445
മാത്യു കുരീക്കൽ: 07912450110
രാജൻ കോശി :07877027439
ജെയ്‌മോൻ ജേക്കബ് :07904148198
ജോമെക്സ കളത്തിൽ: 07310975321
ആൻറ്റോ ബാബു : 07429499211
ജെയ്‌സൺ ജോസ്: 07825471786
ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C
പള്ളിയുടെ വിലാസം:
Christ The King Catholic Church
Harrowden Road
Bedford
MK42 0SP
Leave a Reply