ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇടവകയായ ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ വിശ്വാസികൾക്കായുള്ള വാർഷിക ധ്യാനം മാർച്ച് 17, 18, 19 തീയതികളിൽ നടത്തപ്പെടുന്നതായിരിക്കും. പ്രമുഖ ധ്യാന പ്രഭാഷകൻ ഫാ. ടോണി കട്ടക്കയമാണ് വാർഷിക ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതായിരിക്കും . ധ്യാന ദിവസങ്ങളിലെ സമയ ക്രമീകരണം താഴെപ്പറയുന്ന വിധത്തിലായിരിക്കും.

മാർച്ച് 17 വെള്ളി :- 5 PM – 9 PM
മാർച്ച് 18 ശനിയാഴ്ച :- 10 AM – 5 PM
മാർച്ച് 19 ഞായറാഴ്ച :- 10 AM – 5 PM

ധ്യാനം സമാപിക്കുന്ന മാർച്ച് 19-ാം തീയതി ഞായറാഴ്ച വി. ഔസേപ്പിതാവിന്റെ ഓർമ്മദിവസം ആഘോഷിക്കുന്നതായിരിക്കും . കഴിഞ്ഞ ഏതാനും വർഷങ്ങളായി സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വി. ഔസേപ്പിതാവിന്റെ തിരുനാളിന് നിരവധി വിശ്വാസികളാണ് പ്രാർത്ഥനാ നിയോഗങ്ങളുമായി എത്തുന്നത്. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വി. ഔസേപ്പിതാവിനോടുള്ള ഭകതിയാദരവ സൂചകമായി നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

വാർഷിക ധ്യാനത്തിലും, വി. ഔസേപ്പിതാവിന്റെ തിരുനാളിലും പങ്കെടുത്ത് വിശ്വാസ തീഷ്ണത കൈവരിക്കുവാൻ ലീഡ്സ് , സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് വികാരി ഫാ. ജോസ് അന്ത്യംകുളം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 07472801507
ജോജി തോമസ് (പി ആർ ഒ ) :- 07728374426