ജോർജ് മാത്യൂ
സ്തെഫനോസ് സഹദാ ക്രൈസ്തവ വിശാസത്തിന്റെയും,ക്ഷമയുടെയും,ഉജ്ജ്വല മാതൃകയാണെന്ന് യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .യേശുവിന്റെ സാക്ഷ്യം പ്രഘോഷിക്കുകയും, ദൈവീകശക്തി പ്രദർശിപ്പിക്കുകയും ചെയ്ത സ്തെഫനോസ് സഹദായുടെ ജീവിതം,ഓരോ ക്രൈസ്തവന്റെയും ജീവിതത്തിന് പ്രചോദനമാണെന്ന് തിരുമേനി ചൂണ്ടികാട്ടി .
പെരുന്നാളിന് എബ്രഹാം മാർ സ്തെഫനോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.ഇടവക വികാരി ഫാ.മാത്യൂ എബ്രഹാം ,ഫാ.കാൽവിൻ പൂവത്തൂർ എന്നിവർ സഹകാർമികരായിരുന്നു.
ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും,ധ്യാനപ്രസംഗവും(ഫാ.കാൽവിൻ പൂവത്തൂർ) നടന്നു . ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,വി.മൂന്നിൻമേൽ കുർബാന ,പ്രസംഗം,പ്രദിക്ഷണം,സ്ലൈഹീകവാഴ്വ് ,സ്നേഹവിരുന്ന് ,ലേലം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .കൊടിയിറക്കോടെ പെരുന്നാൾ സമാപിച്ചു .ഇടവക വികാരി ഫാ.മാത്യൂ എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി പ്രവീൺ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി .
Leave a Reply