ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും . സെപ്റ്റംബർ 29 ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ നടത്തിയ കൊടിയേറ്റ് കർമ്മത്തോടെ ആരംഭിച്ച തിരുനാൾ കർമ്മങ്ങളിൽ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർഥനയും നടന്നു , ഇന്ന് വൈകുന്നേരം നടക്കുന്ന പൂർവിക സ്മരണ തിരുക്കർമ്മങ്ങൾക്ക് ഫാ ബിനോയി മണ്ഡപത്തിൽ കാർമികത്വം വഹിക്കും , പ്രധാന തിരുനാൾ ദിനമായ നാളെ നടക്കുന്ന ആഘോഷമായ തിരുന്നാൾ കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത കാറ്റിക്കിസം അസി ഡയറക്ടർ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി കാർമികത്വം വഹിക്കും , വിശുദ്ധ കുർബാനക്ക് ശേഷം, ലദീഞ്ഞ് തുടർന്ന് സീറോ മലബാർ സഭയുടെ പരമ്പരാഗതമായ രീതിയിൽ ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം ,ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ , കൈക്കാരന്മാരായ ഷിബു മാത്യു എട്ടുകാട്ടിൽ , ഷിൻടോ ജെയിംസ് ജീരകത്തിൽ എന്നിവർ അറിയിച്ചു .







Leave a Reply