സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ‘ഫിദ’ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. വരുണ്‍ തേജാണ് നായകന്‍. തെലുങ്കില്‍ വന്‍വിജയം നേടിയ ഫിദ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിലെ സായിയുടെ കഥാപാത്രമായ ഭാനുമതി തന്റെ നാടിനെ ഏറെ സ്‌നേഹിക്കുന്നവളാണ്. വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഭാനുമതി സഹോദരിയുടെ ഭര്‍ത്താവിന്റെ അനിയനുമായി പ്രണയത്തിലാവുന്നു. അതോടെ അവളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഫിദയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ എന്നെ മലയാളിയെന്ന് വിളിക്കരുതെന്ന് പറഞ്ഞ സായി പല്ലവിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു സായിയുടെ ഈ പ്രതികരണം. താന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനിച്ചത്. അതിനാല്‍ തന്നെ മലയാളിയെന്ന് വിളിക്കരുതെന്നുമായിരുന്നു സായി പല്ലവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. മാത്രമല്ല തന്നെ തമിഴ് പെണ്‍കുട്ടിയെന്ന് വിളിക്കണമെന്നും സായി പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സായി നായികയായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് കരു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്. നാഗ ശൈര്യയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.