അപ്പച്ചന്‍ കണ്ണഞ്ചിറ

എന്‍ഫീല്‍ഡ്: എപ്പാര്‍ക്കി ഓഫ് ഗ്രേയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള എന്‍ഫീല്‍ഡ് പാരീഷില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നു. എന്‍ഫീല്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവ് ആ ദിവസം എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യൂണിറ്റി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നേതൃത്വം നല്‍കുകയും, തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്നതാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ എന്നിവര്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ സഹകാര്‍മ്മികരാവും.

എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് വാല്‍സിങ്ങാം റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. മാതാവിന്റെ തിരുന്നാള്‍ ഏറ്റവും ഗംഭീരമാക്കുന്നതിനും, അഭിവന്ദ്യ പിതാവിന് ഉജ്ജ്വലമായ സ്വീകരണം ഒരുക്കുന്നതിനുമായി എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യുണിറ്റി രൂപം കൊടുത്ത വിപുലമായ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

നവംബര്‍ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് എന്‍ഫീല്‍ഡ് ദേവാലയത്തില്‍ എത്തിച്ചേരുന്ന പിതാവിനെ പള്ളിക്കമ്മിറ്റി ട്രസ്റ്റി ബൊക്കെ നല്‍കി സ്വീകരിക്കും. ദേവാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി കൊണ്ട് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല പിതാവിന് സ്വാഗതമര്‍പ്പിക്കുന്നതാണ്. പെരുന്നാള്‍ പ്രസുദേന്തിമാരെ വാഴിച്ച ശേഷം പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നാന്ദി കുറിച്ചു കൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം പിതാവിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി അര്‍പ്പിക്കപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം പരിശുദ്ധ മാതാവിന്റെ രൂപം ഏന്തിക്കൊണ്ടു പ്രദക്ഷിണം,നേര്‍ച്ച വെഞ്ചിരിപ്പ് അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തിമാരെ വാഴിക്കല്‍, കൊടിയിറക്ക്, സമാപന ആശീര്‍വാദം, ഉല്‍പ്പന്ന ലേലം വിളി തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണത്തോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം ആവും.

ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ സ്വീകരണത്തിനും, പരിശുദ്ധ മാതാവിന്റെ തിരുന്നാളിലും ഏവരുടെയും പങ്കാളിത്തവും, സഹകരണവും അഭ്യര്‍ത്ഥിക്കുകയും, നിത്യ സഹായവും, അഭയകേന്ദ്രവുമായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ഏവര്‍ക്കും ദൈവകൃപകളും, അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നതായി സെബാസ്റ്റ്യന്‍ അച്ചനും, പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ്ജ് വര്‍ഗ്ഗീസ് (07882643201) ജോര്‍ജ്ജ് ജെ അധികാരി (07830638234)

Our Lady of Walsingham & the English Martyrs
John Gooch Drive, Enfield, EN2 8HG