ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടത്തി . ആദ്യറൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് പതിനഞ്ചു കുട്ടികൾ പ്രഥമ സ്ഥാനം നേടി. ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. മൂന്ന് ആഴ്ചകൾ കൊണ്ട് ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിക്കും . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
Leave a Reply