പ്രശനങ്ങൾക്കു തുടക്കം ഇങ്ങനെ ആദ്യം സ്റ്റേഡിയത്തിന് ഉളളില്‍വെച്ച് പാക് കാണികള്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചിരുന്നു. നിന്റെ അച്ഛനാരാണ് ? നിന്റെ അച്ഛനാരാണ് എന്ന തരത്തിലുളള പരിഹാസശരങ്ങളാണ് ടീം ഇന്ത്യയ്ക്ക് നേരെ പാക് കാണികള്‍ ഉയര്‍ത്തിയത്. ഒടുവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയ്ക്ക് ഈ പരിഹാസം താങ്ങാനായില്ല. പാക് കാണിയുടെ കമന്റടിയ്ക്ക് ഉറച്ച മറുപടിയുമായി ഷമ്മി രംഗത്തെത്തി. ഇതോടെ രംഗം സംഘര്‍ഷമയമായി. ഉടന്‍ തന്നെ ധോണി ഇടപെട്ട് ഷമ്മിയെ പിന്തിരിപ്പിച്ചു. ഷമ്മിയേയും കൂട്ടി ധോണി പവലിയനിലേക്ക് നടന്നു.
തുടർന്ന് മത്സര ശേഷം ഇന്ത്യ പാക് ആരാധകര്‍ തമ്മില്‍ ലണ്ടനില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഓവലിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്താണ് ഇന്ത്യ-പാക് ആരാധകര്‍ തമ്മിലുളള ഈ ഏറ്റുമുട്ടല്‍ നാടകം നടന്നത്.പാക് കാണികള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ കൂട്ടി ആക്രമണം. ആ കാഴ്ച്ച കാണുക
നേരത്തെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചതിന് പിന്നാലെ പാക് ആരാധകര്‍ സൗരവ് ഗാംഗുലിയുടെ കാര്‍ തടഞ്ഞതും വിവാദമായിരുന്നു. പാക് പതാക വീശിയാണ് ഗാംഗുലിയുടെ കാര്‍ ഒരു പറ്റം ആരാധകര്‍ തടഞ്ഞത്.











Leave a Reply