ദൈവത്തെ അറിയുവാനും അവിടുത്തെ കൃപയില്‍ വളരുവാനും യുവജനതയെ പ്രാപ്തമാക്കാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുക്കുന്ന റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടക്കും.

ഉപാധികളില്ലാതെ സ്നേഹിക്കുകവഴി ആഗോള കത്തോലിക്കാ സഭയുടെ ലോകസുവിശേഷവത്ക്കരണത്തിനു പുതിയ രൂപവും ഭാവവും നല്‍കിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളില്‍ ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍, പ്രമുഖ ആത്മീയ വിടുതല്‍ ശുശ്രൂഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസ്, യൂറോപ്പിലേയും ഇപ്പോള്‍ അമേരിക്കയിലേയും നിരവധി കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയില്‍ നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷക ഐനിഷ് ഫിലിപ്പും സെഹിയോന്‍ ടീമുമാണ് നാലുദിവസത്തെ താമസിച്ചുള്ള ഫയര്‍ ആന്‍ഡ് ഗ്ലോറി യുവജനധ്യാനം നയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതനവീകരണവും ദിശാബോധവും പരിശുദ്ധാത്മാഭിഷേകത്താല്‍ പകരുന്ന നിരവധി ശൂശ്രൂഷകളാല്‍ അനുഗ്രഹീതമായ ഈ ധ്യാനത്തിലേക്കു പതിനാറ് വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് www.sehionuk.orgഎന്ന വെബ്‌സൈറ്റിലൂടെ നേരിട്ടുള്ള രജിസ്ട്രേഷന്‍ തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
നെവില്‍ 07988134080, മരിയ 07926133330
അഡ്രസ്
കെഫെന്‍ലി പാര്‍ക്ക്
ന്യൂ ടൌണ്‍
മിഡ് വെയില്‍സ്
ysv16 4aj