ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ലോത്തിയനിലെ ലിവിംഗ്സ്റ്റണിനടുത്തുള്ള ബ്രൂസ്ഫീൽഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു. ഒൻപത് ഫയർ എഞ്ചിനുകളിൽ നിന്നുള്ള ജീവനക്കാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന സംഘം എത്തിയാണ് സംഭവസ്ഥലത്തെ തീയണച്ചത്. തീപിടുത്തത്തിൽ സംഭവസ്ഥലത്തെ ഫാക്ടറിയും സമീപ കെട്ടിടങ്ങളും അഗ്നിക്കിരയായി. സംഭവത്തെ തുടർന്ന് ഉണ്ടായ പുകയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിനാൽ പ്രദേശത്തെ വാഹന ഗതാഗതം തടഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഉയർന്നു വരുന്ന പുകയുടെ ചിത്രങ്ങൾ തീപിടിത്തത്തിൻ്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതാണ്. ശനിയാഴ്ച്ച രാത്രി വൈകിവരെയും സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് (എസ്എഫ്ആർഎസ്) സംഭവ സ്ഥലത്ത് തീ അണയ്ക്കാൻ നിലകൊള്ളുന്നുണ്ടായിരുന്നു. സംഭവത്തിൽ ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Leave a Reply