ജമ്മു-കശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്കെതിരെ വെടിവെപ്പ് ശ്രമം നടന്നു. ബുധനാഴ്ച വൈകുന്നേരം ഗ്രേറ്റർ കൈലാഷ് പ്രദേശത്തെ ഒരു വിവാഹചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. അക്രമി തോക്കുമായി കാത്തുനിന്ന് വെടിവെക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടതിനാൽ അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും അതേ സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ 70 വയസുകാരനായ കമൽ സിങ് ജംവാൾ എന്നയാളെ പോലീസ് സ്ഥലത്തുവെച്ച് തന്നെ പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന് ആക്രമണം നടത്താൻ ശ്രമിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫറൂഖ് അബ്ദുള്ളയുടെ മകനും ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംഭവത്തെ ശക്തമായി അപലപിച്ചു. ഇസഡ്-പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയ്ക്ക് അടുത്തേക്ക് എങ്ങനെ ഒരാൾക്ക് തോക്കുമായി എത്താനായെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.