തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിജി ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ സര്‍ജറി വാര്‍ഡ് അടച്ചു.

യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. അതേസമയം, കോട്ടയത്ത് ഏറ്റുമാനൂരില്‍ കീഴ്ശാന്തിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മേല്‍ശാന്തി നിരീക്ഷണത്തിലേക്ക് മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ രോഗ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ല.