അയിരൂര്‍: പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതില്‍ പത്തനംതിട്ട ജില്ലാ ആശുപത്രി ഗുരുതര വീഴ്ച്ച വരുത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. കുട്ടിയെ പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചു.
പത്തനംതിട്ട അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസ്സുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ആറുമണിക്കൂര്‍ പുറത്ത് നിര്‍ത്തിയത്.
കഴിഞ് മാസം 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പീഡനത്തിനിരയായ അഞ്ചു വയസ്സുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ചത്. പോലീസിനൊപ്പമെത്തിയ പെണ്‍കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടര്‍ ഗംഗയും ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ ലേഖയും പരിശോധിക്കാന്‍ തയ്യാറായില്ല.
മൂന്ന് മണി മുതല്‍ രാത്രി 8മണിവരെ കുട്ടിയെ ആശുപത്രിയിലിരുത്തുകയായിരുന്നു. ഇതോടെ കുട്ടി മാനസ്സിക സമ്മര്‍ദ്ദത്തിലായി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ വീഴ്ച്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കളക്ടര്‍ ആര് ഗിരിജ ഡോക്ടര്‍മാരുടെ വീഴ്ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചു.
അതേ സമയം കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല.
കേസിലെ പ്രതി റജിയെ പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയതിരുന്നു.
Leave a Reply