ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം പള്ളികളിൽ നടക്കുന്ന ആക്രമണങ്ങളിൽ വർധനയുണ്ടായതായി സർക്കാർ നിയമിച്ച ഇസ്ലാമോഫോബിയ നിരീക്ഷണ ഏജൻസിയായ ബ്രിട്ടീഷ് മുസ്ലിം ട്രസ്റ്റ് (BMT) റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്താകെ 25 പള്ളികളിൽ 27 ആക്രമണങ്ങളാണ് നടന്നത്. ഇതിൽ പകുതിയോളം കടുത്ത നാശനഷ്ടം വരുത്തുന്നതായിരുന്നു. ഈസ്റ്റ് സസെക്സിലെ ഒരു പള്ളി തീകൊളുത്തിയതും, മെഴ്സിസൈഡിൽ കുട്ടികൾ ഉള്ളപ്പോൾ പള്ളിയിലേക്ക് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതും, ഗ്രേറ്റർ മാഞ്ചസ്റ്ററിലെയും ഗ്ലാസ്ഗോയിലെയും പള്ളികളിലെ ജനൽതകർക്കലും ഈ അക്രമ സംഭവങ്ങളിൽ ഉൾപ്പെടുന്നു.

ആക്രമണങ്ങളുടെ 40 ശതമാനത്തിലും ബ്രിട്ടീഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പതാകകളും “ക്രൈസ്റ്റ് ഈസ് കിംഗ്”, “ജീസസ് ഈസ് കിംഗ്” എന്നീ ക്രിസ്ത്യൻ നാഷണലിസ്റ്റ് മുദ്രാവാക്യങ്ങളും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓഗസ്റ്റ് മുതൽ സംഭവങ്ങൾ ഏകോപിതമായ രീതിയിലേക്കാണ് മാറിയതെന്നും, പതാകയെ തന്നെ ഭീഷണിയുടെ ചിഹ്നമായി ഉപയോഗിച്ചതായും ബി എം റ്റിയുടെ എ സമ്മർ ഓഫ് ഡിവിഷൻ എന്ന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഉയർന്നു വരുന്ന ഈ തരത്തിലുള്ള വിദ്വേഷപരമായ പ്രചാരണങ്ങൾ മുസ്ലിം സമൂഹത്തിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

, “ബ്രിട്ടനിലെ മുസ്ലിം വിരുദ്ധ വിദ്വേഷം കാഴ്ചപ്പാടിലും ക്രൂരതയിലും വളരെയധികം വർധിച്ചിരിക്കുകയാണെന്ന് ബി എം റ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് അക്കീല അഹ്മദ് പറഞ്ഞു. ഇത് ഒരു മുന്നറിയിപ്പായി കാണണം എന്നും എന്തോ ഭയപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിന്റെ സമീപനം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികൾക്ക് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, ഫണ്ടിംഗിനുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കാനും, സമൂഹ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കാനും സർക്കാർ തൽക്ഷണം ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. “വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് പോലീസിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിക്കുന്നില്ല എന്ന പരാതിയും റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടുണ്ട്.











Leave a Reply