സെപ്റ്റംബർ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേർന്നാണ് ആകാശത്ത് നിന്ന് തീഗോളം പോലെ ഒന്ന് ഭൂമിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ തീഗോളം പതിച്ച സ്ഥലത്തെ കുറ്റിക്കാടുകൾക്കു തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു.
ഭൂമിയിലേക്കു പാഞ്ഞെത്തിയ ഉൽക്കയോ അല്ലെങ്കിൽ ഏതെങ്കിലും ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആയിരിക്കാം അതെന്നായിരുന്നു പ്രാഥമിക നിഗമനം.

സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ആകാശത്തു നിന്നു പറന്നെത്തിയ ‘അജ്ഞാതനെ’ പിടികൂടാനായില്ല. അതിവേഗത്തിലായിരുന്നു ഈ തീഗോളം സഞ്ചരിച്ചിരുന്നത്. തിളങ്ങുന്ന ചുവപ്പുനിറമായിരുന്നു. ഇക്കാരണങ്ങളാലാണു സംഗതി ഉൽക്കയാണെന്ന നിഗമനത്തിലേക്കു ഗവേഷകരെ എത്തിച്ചത്. എന്നാൽ നാഷനൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം തെളിയിക്കാനായില്ല.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾക്കായി അഗ്നിഗോളം വന്നുവീണയിടങ്ങളിൽ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട് ഗവേഷകർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിനെക്കുറിച്ചുള്ള സമ്പൂർണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. അതിനിടെ പറക്കുംതളിക തകർന്നു വീണതാണെന്ന മട്ടിലുള്ള പതിവു സംശയങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ സ്പേസ് ജങ്ക് എന്നറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടം തന്നെയായിരിക്കും അതെന്നാണ് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. ഭൂമിയിലേക്കു പതിക്കുന്ന ഇത്തരം വസ്തുക്കളിൽ 70 ശതമാനവും കടലിനു മുകളിൽ കത്തിത്തീരുകയാണു പതിവ്.