നിഷാര്‍
എംഎയുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. യുകെയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ആണ് ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. നിരവധി പരിപാടികള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള സംഘടനയുടെ ഈ സംരംഭവും വലിയ വിജയം ആയി തീരും എന്നുള്ളതില്‍ സംശയമില്ല. മത്സരങ്ങള്‍ ഈ മാസം ജൂലൈ 2ന് ന്യൂഹാമില്‍ നടക്കും. ഇരുഭാഗത്തും 6 കളിക്കാര്‍ എന്ന ഫോര്‍മാറ്റില്‍ ആയിരിക്കും കളി നടക്കുക.
ജൂലൈ 2ന് എംഎയുകെയുടെ നേതൃത്വത്തില്‍ നടത്തുന്ന മള്‍ട്ടി കള്‍ച്ചറല്‍ പരിപാടിയായ ”കേരളോത്സവം- 2017” എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്. ഈ പരിപാടിയോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും വിവിധയിനം ഗെയിംസുകളും നടത്തപ്പെടുന്നു. കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും വിവിധയിനം ഭക്ഷണങ്ങള്‍ മിതമായ നിരക്കോട് കൂടി രുചിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ടു ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ വരുമ്പോള്‍ കുടുംബത്തെയും കൂടെ കൂട്ടിയാല്‍ അവര്‍ക്കും ഇത് ആഘോഷിക്കാനും ആസ്വദിക്കാനും കഴിയും. വിജയിക്കുന്ന ടീമുകളെ കാത്തിരിക്കുന്നത് വമ്പന്‍ ക്യാഷ് അവാര്‍ഡും ട്രോഫികളുമാണ്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകളെ മാത്രമേ മത്സരിപ്പിക്കുകയുള്ളൂ എന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
ഹുസൈന്‍ : 07547743036
നിഷാര്‍: 07846066476
	
		

      
      



              
              
              




            
Leave a Reply