ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൺപത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഉപഭോക്താക്കളുടെ വീടുകളിൽ മുൻകൂർ പേയ്‌മെന്റ് എനർജി മീറ്ററുകൾ നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യുന്നത് നിർത്തലാക്കും. റെഗുലേറ്റർ ഓഫ്‌ജെമിന്റെ പുതിയ നിയമങ്ങൾ പ്രകാരമാണ് നടപടി. ഇതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് അവരുടെ കടങ്ങൾ തീർക്കാൻ വിതരണക്കാർ കൂടുതൽ അവസരങ്ങൾ നൽകേണ്ടിവരും. ബ്രിട്ടീഷ് ഗ്യാസിന്റെ ഡെറ്റ് ഏജന്റുമാർ മീറ്ററുകൾ ഫിറ്റ് ചെയ്യുന്നതിനായി ചിലരുടെ വീടുകളിൽ അതിക്രമിച്ചുകയറിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. അതേ തുടർന്നാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പുതിയ നിയമങ്ങൾ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് നിർബന്ധിത ഇൻസ്റ്റാളേഷനുകൾ നേരിടേണ്ടിവരുമെന്നുമാണ് അധികൃതർ പറയുന്നത്. ഊർജ വില വർധിച്ചതിന് ശേഷം ആളുകളെ അവരുടെ സമ്മതമില്ലാതെ പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് ഇന്ന് നിത്യസംഭവമാണ്. പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് വാറന്റ് വഴിയോ സ്മാർട്ട് മീറ്ററുകൾ വഴിയോ ചെയ്യാവുന്നതാണ്. കടബാധ്യതയുള്ള ഉപഭോക്താക്കളെ അവരുടെ ചെലവ് നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കാമെന്ന് വിതരണക്കാർ പറയുന്നത്. എന്നാൽ പ്രചാരകർ പറയുന്നത് പ്രീപേയ്‌മെന്റ് മീറ്ററുകളിലേയ്ക്ക് മാറുന്നത് നല്ലതാണെന്നാണ്.


.
ടൈംസ് പത്രം ബ്രിട്ടീഷ് ഗ്യാസിലെ തെറ്റായ രീതികൾ തുറന്നുകാട്ടിയതിനെത്തുടർന്ന് എല്ലാ നിർബന്ധിത ഇൻസ്റ്റാളേഷനുകൾക്കും ഓഫ്‌ജെം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ എല്ലാ ഊർജ്ജ വിതരണക്കാരും മീറ്ററുകൾ ഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്ത് ഇറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.