വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 2010ലെ ​​​​വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ആ​​​​ക്ടി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം, നി​​​​ശ്ചി​​​​ത ഫോ​​​​റി​​​​ൻ കോ​​​​ണ്‍​ട്രി​​​​ബ്യൂ​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) മാ​​​​ത്ര​​​​മേ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ എ​​​​ൻ​​​​ജി​​​​ഒക​​​​ൾ​​​​ക്കോ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ.

സ​​​​ൻ​​​​സാ​​​​ദ്മാ​​​​ർ​​​​ഗി​​​​ലു​​​​ള്ള എ​​​​സ്ബി​​​​ഐ​​യു​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​ഞ്ചി​​​​ലാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങേ​​​​ണ്ട​​​​ത്. നി​​​​ല​​​​വി​​​​ൽ, മ​​​​റ്റ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രും എ​​​​സ്ബി​​​​​​ഐ​​യു​​​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​​​ഞ്ചി​​​ൽ‌ പു​​​തി​​​യ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്ക​​​ണം. അ​​​തേ​​​സ​​​മ​​​യം, ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​​​ഞ്ച് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മ​​​​റ്റു ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് പു​​​തി​​​യ എ​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ത​​​​ട​​​​സ​​​​മി​​​​ല്ല. നി​​​ശ്ചി​​​ത എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ നേ​​​രി​​​ട്ടെ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​​ടു​​​​ത്തു​​​​ള്ള ഏ​​​തെ​​​ങ്കി​​​ലും എ​​​​സ്ബി​​​​എെ ബ്രാ​​​ഞ്ചി​​​ലെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ fcraonline.nic.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ വൈ​​​കാ​​​തെ ല​​​ഭ്യ​​​മാ​​​കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നി​​​​ല​​​​വി​​​​ൽ മ​​​​റ്റ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടു​​​​വ​​​ഴി സം​​​ഭാ​​​വ​​​ന​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​​ർ​​​​ക്ക് പു​​​​തി​​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങാ​​​​ൻ 2021 മാ​​​ർ​​​​ച്ച് 31 വ​​​​രെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം മ​​​​റ്റു അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​ണം സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് പു​​​​തു​​​​താ​​​​യി അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രും എ​​​സ്ബി​​​ഐ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​ഞ്ചി​​​​ൽ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

പു​​​തി​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്കേ​​​ണ്ട ബ്രാ​​​ഞ്ചി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ,11 സ​​​ൻ​​​സ​​​ദ് മാ​​​ർ​​​ഗ്, ന്യൂ​​​ഡ​​​ൽ​​​ഹി-110001. ബ്രാ​​​ഞ്ച് കോ​​​ഡ്: 00691, ഐ​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഡ്: SBININ BB104, ഇ​-​​മെ​​​യി​​​ൽ: [email protected]