ന്യൂസ് ഡെസ്ക്
കേരളം പ്രളയത്തിലാഴ്ന്നപ്പോൾ ജർമ്മനിയ്ക്ക് പറന്ന വനംമന്ത്രി കെ.രാജു നാളെ ഞായറാഴ്ച മടങ്ങിയെത്തും. ഇന്നു മടങ്ങാൻ കഠിനശ്രമം നടത്തിയെങ്കിലും തിരക്കുള്ള സമയമായതിനാൽ ടിക്കറ്റ് ലഭിച്ചില്ല എന്നാണ് അറിയുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയുടെ രക്ഷാപ്രവർത്തനത്തിന് മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത് രാജുവിനെയാണ്. കേരളത്തിൽ മഴ ശക്തമായ 16ന് ആണ് മന്ത്രി ജർമ്മനിയിൽ ലോക മലയാളി കൗൺസിലിന്റെ സമ്മേളനത്തിനായി പോയത്. 22 ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ സംബന്ധിച്ചതിനു ശേഷം തിരിക്കാതിരുന്ന രാജുവിനെ പ്രളയം പെട്ടെന്ന് നാട്ടിലെത്തിക്കുകയാണ്.
കോട്ടയത്ത് സ്വതന്ത്ര ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷമായിരുന്ന മന്ത്രി ജർമ്മൻ പര്യടനത്തിനു തിരിച്ചത്. ജനങ്ങൾക്ക് കരുത്തുപകരാൻ മനുഷ്യസ്നേഹികളെല്ലാം ഒന്നിക്കണമെന്നും പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നും പ്രസംഗിച്ചശേഷമാണ് അദ്ദേഹം വിമാനം കയറിയത്. പാർട്ടിയെ പോലും അറിയിക്കാതെയായിരുന്നു മന്ത്രി പറന്നത്. അതിരൂക്ഷമായ വിമർശനമുയർന്നതിനെ തുടർന്ന് മന്ത്രിയെ തിരിച്ചുവിളിക്കുകയായിരുന്നു.
Leave a Reply