ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പിന് ജയിൽ ശിക്ഷ വിധിച്ചു. 1999 നും 2008 നും ഇടയിൽ സ്വാൻസീ ആൻ്റ് ബ്രെക്കോണിലെ ബിഷപ്പായിരുന്ന ആൻ്റണി പിയേഴ്സിന് (84) ആണ് ശിക്ഷ ലഭിച്ചത് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. 1985 നും 1990 നും ഇടയിൽ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സ്വാൻസീ ക്രൗൺ കോടതിയിൽ ആണ് നടന്നത്.
കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പറഞ്ഞു . പിയേഴ്സിന് നാല് വർഷവും ഒരു മാസവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്ന് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞു.
ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർക്കും. കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല. പിയേഴ്സിൻ്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രത്യേക ആരോപണത്തെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനം ആരംഭിച്ചതായി ചർച്ച് ഇൻ വെയിൽസ് പറഞ്ഞു.
Leave a Reply