ബിനോയ് പൊന്നാട്ട്
കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ യാതൊരുവിധ ആരോപണങ്ങളും കേള്‍ക്കാത്ത, അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട്തന്നെ സംശുദ്ധിയുടെ പ്രകാശഗോപുരത്തില്‍ നില്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും സുസ്സമ്മതനുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസംഗങ്ങളില്‍ ആക്രോശമോ വെല്ലുവിളിയോ ഇല്ല. മുഖം തികച്ചും ശാന്തം തികഞ്ഞ മര്യദയും, മാന്യതയും പ്രസരിപ്പിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വo.
പക്ഷേ വാചകങ്ങള്‍ക്ക് മൂര്‍ച്ചയും ശക്തിയുമുണ്ട് ശബത്ഥത്തിനു ദൃഢതയും ഇതാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രെസുകളില്‍ ഇന്നുള്ള നേതാക്കളെ ഫ്രാന്‍സിസ് ജോര്‍ജിന്റെ മികച്ച വ്യക്തിത്വവുമായി താരതമ്യം ചെയ്യാന്‍ ആവില്ല. അതുകൊണ്ടാണ് ഒരിക്കല്‍ പി ജെ ജോസഫ് പരസ്യമായി കെ എം മാണിയുടെ സാനിധ്യത്തില്‍ പ്രസംഗിച്ചത് ഫ്രാന്‍സിസ് ജോര്‍ജ് പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയാണെന്ന്. ഓണ്‍ ലൈന്‍ മാധ്യമ രംഗത്തു കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിറഞ്ഞു നില്‍ക്കുകയും, മികച്ച അവതരണത്തിലൂടെ സത്യ സന്ധമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന മലയാളം യു.കെ യ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.
മലയാളം എന്ന പേരില്‍ തന്നെ ഒരു ഓണ്‍ ലൈന്‍ മാധ്യമo യു.കെയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് മലയാളികള്‍ക്ക് ഏറെ സന്തോഷകരമാണ്. മലയാളികളായ നഴ്‌സുമാരുടെ ഒരു കൂട്ടായ്മ യു.കെയില്‍ മലയാളം യു.കെ സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. മലയാളം യു.കെയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അവാര്‍ഡ് നൈറ്റിനും, നഴ്‌സിംഗ് ദിനാചരണത്തിനും വിജയാശംസകള്‍ നേരുന്നു. ഭാവിയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രൊഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.
മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Leave a Reply