ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ കാണികൾക്ക് ഹരം പകരാൻ നിയോ​ഗിക്കപ്പെട്ടിരുന്ന ​ഗ്രിഡ് ​ഗേളുകളെ ഒഴിവാക്കാൻ തീരുമാനം. ഫോർമുല വൺ കായികയിനത്തിന് ഈ സമ്പ്രദായം ചേരില്ലെന്ന വിലയിരുത്തലിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്ന് എഫ് വൺ കൊമേഴ്സ്യൽ ഒാപ്പറേഷൻസ് മാനേജിം​ഗ് ഡയറക്ടർ‌ ഷോൺ ബ്രാച്ചസ് പറഞ്ഞു. മത്സരത്തിന്റെ പ്രമോഷനു വേണ്ടി വനിതാ മോഡലുകളെ നിയോ​ഗിക്കുന്ന രീതി പുനഃപരിശോധിക്കുകയാണെന്ന് ഡിസംബറിൽ നടത്തിയ ബിബിസി റേഡിയോ 5 ഇന്റർവ്യൂവിൽ എഫ് വൺ മോട്ടോർ സ്പോർട്സ് മാനേജിം​ഗ് ഡയറക്ടർ റോസ് ബ്രോൺ സൂചിപ്പിച്ചിരുന്നു.

മാർച്ച് 25നാണ് പുതിയ എഫ് വൺ സീസൺ ആരംഭിക്കുന്നത്. ദശകങ്ങളായി തുടരുന്ന രീതിയെന്ന നിലയിലാണ് ​ഗ്രിഡ് ​ഗേളുകളെ നിയോ​ഗിക്കുന്ന രീതി ഇപ്പോഴും അനുവർത്തിക്കന്നത്. എഫ് വണ്ണിന്റെ ബ്രാൻഡ് മൂല്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പ്രദായമല്ല ഇതെന്നാണ് പുതിയ വിലയിരുത്തലെന്നും ആധുനിക സാമൂഹ്യ മൂല്യങ്ങൾക്ക് ചേർന്നുനിൽക്കുന്ന ഒന്നല്ല ഇതെന്നും ബ്രാച്ചസ് പറഞ്ഞു. ഫോർമുല വണ്ണിന്റെ പഴയതും പുതിയതുമായ ആരാധകർക്ക് ഈ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഫ് വണ്ണിന്റെ പുതിയ തീരുമാനത്തെ സർവാത്മനാ സ്വാ​ഗതം ചെയ്യുകയാണെന്ന് ബ്രിട്ടീഷ് സർക്യൂട്ടായ സിൽവർസ്റ്റോണിന്റെ മാനേജി​ഗ് ഡയറക്ടർ സ്റ്റുവർട്ട് പ്രിം​ഗിൾ പറഞ്ഞു. പെൺകുട്ടികളെ കായികയിനങ്ങളിൽ കെട്ടുകാഴ്ചകളായി അണിനിരത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പ് ഉയരുന്നതിനിടെയാണ് എഫ് വൺ ഈ തീരുമാനവുമായി രം​ഗത്തെത്തിയത്.