ലണ്ടന്‍: മൂന്നില്‍ ഒരു എന്‍.എച്ച്.എസ് സ്ഥാപനം ‘ബേബി ഫോര്‍മുല’ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. ചാനല്‍ ഫോര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. മൂന്നിലൊരു എന്‍.എച്ച്.എസ് സ്ഥാപനങ്ങളും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പോ, ഇതര രീതിയിലോ പണം വാങ്ങിയതായി ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബേബി ഫോര്‍മുല കമ്പനികളില്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത്തരം കമ്പനികള്‍ക്ക് പരസ്യം നല്‍കാനോ അല്ലെങ്കില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കാനോ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഗെയിഡ്‌ലൈന്‍സുണ്ട്.

എന്നാല്‍ ലംഘിച്ചാണ് എന്‍.എച്ച്.എസ് സ്ഥാപനങ്ങള്‍ ബേബി ഫോര്‍മുല കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ യാതൊരു കാരണവശാലും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ല. കൂടാതെ 6 മാസത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉത്പ്പന്നങ്ങളെക്കുറിച്ച് പരസ്യം നല്‍കാന്‍ പോലും ഇത്തരം കമ്പനികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് എന്‍.എച്ച്.എസ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പികള്‍ സ്വീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറിയ കുട്ടികള്‍ക്ക് അമ്മയുടെ മുലപ്പാല്‍ ലഭ്യമാകാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ വിപണിയിലെത്തുന്ന ഇത്തരം മില്‍ക്ക് ഫോര്‍മൂലകള്‍ക്ക് കഴിയുമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവയുടെ പരസ്യം തന്നെ നിരോധിക്കാന്‍ തീരുമാനമുണ്ടായത്. അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഈ മേഖലയില്‍ പുതിയ വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും വിഷയത്തില്‍ കുടുതല്‍ നിയമപരമായ ഇടപെടലുണ്ടാകണമെന്നും യൂനിസെഫ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കഴിയാതെ വരുമെന്നും യൂനിസെഫ് വക്താവ് കൂട്ടിച്ചേര്‍ത്തു.