ലെസ്റ്റര്‍: 60 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ പിടിയിലായി. 14 വയസുള്ള മൂന്ന് പേരും ഒരു 15 കാരനുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 60 കാരന്‍ മരിച്ചത്. അന്വേഷണത്തിലാണ് സംശയത്തിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്തത്. ലെസ്റ്ററില്‍ സെപ്റ്റംബര്‍ 2നുണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു.

സെപ്റ്റംബര്‍ 12നാണ് സംഭവത്തേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഏതു വിധത്തിലാണ് ഈ സംഭവമുണ്ടായതെന്നുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 2 ശനിയാഴ്ച ഇയാളെ ലെസ്റ്ററിലെ കിംഗ് സ്ട്രീറ്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി എന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ കുട്ടികള്‍ കസ്റ്റഡിയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്ന് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മൈക്കിള്‍ കീന്‍ പറഞ്ഞു. സംഭവമുണ്ടായ സമയത്ത് അതുവഴി കടന്നുപോയ ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രൈ സ്‌റ്റോപ്പറിലോ 0800555111 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്.