സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഒരു ദിവസം നാലു നേരം മക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ കെൽസിയുടെ ശരീരഭാരം നിയന്ത്രണാതീതം ആവുകയായിരുന്നു. മുപ്പത്തിരണ്ടുകാരിയും, മൂന്നു കുട്ടികളുടെ അമ്മയുമായ കെൽസി ബോണസിന്റെ ശരീരഭാരം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗത്തോടെ 127 കിലോയോളം ആയി. ഏകദേശം നാലായിരത്തോളം കലോറിയാണ് ഒരു ദിവസം അവർ ഭക്ഷിച്ചിരുന്നത്. എന്നാൽ ഒരു ഫ്ലൈറ്റ് യാത്രയോടെയാണ് കെൽസിക്ക് തന്റെ അവസ്ഥയെപ്പറ്റി ആകുലത ഉണ്ടാകുന്നതും, ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നതും. ഫ്ലൈറ്റിൽ സീറ്റ് ബെൽറ്റ് ചേരാതെ വന്നപ്പോൾ, എക്സ്റ്റൻഷൻ ബെൽറ്റ് കൂടെ ആവശ്യമായി വന്നു. ഇതോടെ കെൽസി തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള ശക്തമായ തീരുമാനം എടുത്തു.

 

കാനഡയിൽ നിന്നുള്ള കെൽസി അങ്ങനെ ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നടത്തുകയും, 18 മാസത്തിനുള്ളിൽ 69 കിലോയോളം കുറയുകയും ചെയ്തു. ഇപ്പോൾ പൂർവ്വാധികം സന്തോഷത്തിലാണ് അവർ. തന്റെ കുട്ടികളും വളരെയധികം സന്തോഷത്തിലാണ് എന്ന് അവർ പറഞ്ഞു. നോർത്ത് യോർക്ക്ഷെയറിൽ നിന്നുള്ള വെസ്‌ലിയെ വിവാഹം ചെയ്ത കെൽസിയ്‌ക്കു മൂന്ന് കുട്ടികളുമുണ്ട്. ഇതിനിടയിലാണ് കെൽസിയ്‌ക്കു മക്ഡൊണാൾഡിലെ ഭക്ഷണത്തോട് ആകർഷണം ഉണ്ടാകുകയും, ഒരു ദിവസം നാല് നേരം അവിടെ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തത്. 2017 – ലാണ് ഡോക്ടർ ചെൽസിക്കു ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നിർദേശിക്കുന്നത്. ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ് കെൽസിയും കുടുംബവും.