ഫാ.ഹാന്‍സ് പുതിയാകുളങ്ങര

സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ സെക്രട്ടറിയും പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസറുമായ റവ.ഡോ. പോളി മണിയാട്ട് വിശുദ്ധ കുര്‍ബാനയെക്കുറിച്ചും ലിറ്റര്‍ജിയെക്കുറിച്ചും അതിന്റെ ആഴത്തെക്കുറിച്ചുമുള്ള ക്ലാസ്സുകള്‍ നയിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്ലാസ്സുകള്‍ വൈകുന്നേരം വിശുദ്ധ കുര്‍ബാനയോടെ 5 മണിക്ക് സമാപിക്കും. സതക്ക് ചാപ്ലയന്‍സിയില്‍ നിന്നുമുള്ള കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി നൂറ്റിയമ്പതോളം പേര്‍ പങ്കെടുക്കും.

വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ഫാ. മണിയാട്ടിന്റെ ക്ലാസ്സുകള്‍ വിശ്വ പ്രശസ്തമാണ്. ദൈവശാസ്ത്രത്തില്‍ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തിയുട്ടുള്ള അച്ചന്റെ ക്ലാസ്സുകള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിവിധ റീജിയനുകളിലായി നടന്നു വരികയാണ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് കൂടുതല്‍ അറിയാനും സംശയദൂരീകരണത്തിനും ഇതൊരു സുവര്‍ണ്ണാവസരമാണെന്ന് സതക്ക് രൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാദര്‍ ഹാന്‍സ് പുതിയാകുളങ്ങര അഭിപ്രായപ്പെട്ടു. ഈ സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക

ഡാര്‍ട്ട്‌ഫോര്‍ഡിലുള്ള സെന്റ് വിന്‍സെന്റ് ദേവാലയത്തിന്റെ ഹാളില്‍ വെച്ചാണ് സെമിനാര്‍ നടക്കുക.

വിലാസം:
St Vincent Church Hall,
89 West Hill Road,
Dartford,
Kent DA1 2HJ