സുജു ഡാനിയേല്‍

ലണ്ടന്‍: നാല് ദിവസം മുന്‍പ് കാണാതായ സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ ദുരൂഹ മരണത്തില്‍ ഓഐസിസി യുകെ ഞെട്ടലും ദുഖവും രേഖപ്പെടുത്തി. 2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍, ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലായില്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദികന്റെ മരണവുവുമായി ബന്ധപ്പെട്ട വസ്തുതകള്‍ വെളിച്ചത്തു കൊണ്ട് വരണമെന്ന് ഓ ഐ സി സി ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഹൈക്കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെടുകയുണ്ടായി. നാളെ ക്രോയിഡോണില്‍ നടക്കുന്ന അനുശോചനയോഗത്തില്‍ പരമാവധി പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ ടി. ഹരിദാസ് അറിയിച്ചു.