ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കൽ സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമായ, റവ ഫാ സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേറ്റു.

പാലക്കാട് രൂപത വൈദികനായ സോജിയച്ചൻ തന്റെ ആത്മീയ ഗുരു ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ലക്ഷ്യമായ ലോക സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി ,ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് ,ക്രൈസ്തവ ശാക്തീകരണത്തിന് പുതിയ ബോധ്യങ്ങളും കാഴ്ചപ്പാടുകളുമായി യൂറോപ്പിൽ യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി ഇന്നും പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെ യിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ പ്രധാന ആത്മീയ സംഗമമായി ഇന്നും നിലകൊള്ളുന്നു .ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷാ ദേശക്കാരായ അനേകരെ യേശുവിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ മിനിനിസ്ട്രികളെത്തുടർന്ന് ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിച്ച സോജിയച്ചൻ തന്റെ ആത്മീയ ഗുരു വട്ടായിയച്ചന്റെ പിൻഗാമിയായി അദ്ദേഹം സ്ഥാപിച്ച പാലക്കാട് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത് വിശ്വാസസമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നു. ഫാ സോജി ഓലിക്കലിനും അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കും പ്രവാചകശബ്ദം ടീമിന്റെ പ്രാർത്ഥനാശംസകൾ ..