ബർമിങ്ഹാം. അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകൾ ആലംബഹീനർക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാമിൽ നാളെ നടക്കും.
ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ , സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ വചനവേദിയിലെത്തും.
കൺവെൻഷനായി ഫാ. സോജി ഓലിക്കൽ ,ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .
കൺവെൻഷനുവേണ്ടി സെഹിയോനിലെ ആസ്റ്റൺ നിത്യാരാധനാ കേന്ദ്രത്തിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും നടന്നു.
താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന , ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി , ഫാ. ഷൈജു നടുവത്താനിയിൽ , അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് അടിയുറച്ച വിശ്വാസ പ്രഖ്യാപനത്തിന്റെയും പാരമ്പര്യത്തിന്റെയും ആഴമാർന്ന ദൈവികശുശ്രൂഷകൾ ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും ഉണ്ടായിരിക്കും.

ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു .
പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുർബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും.
സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ