ജെഗി ജോസഫ്

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ ബ്രിസ്‌റ്റോളിലെ ഫീഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ജനുവരി 22 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ബ്രിസ്റ്റോളിലെ വിശ്വാസികളെ കാണാനായും അവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുമായി ഫാ സേവ്യര്‍ഖാൻ വട്ടായില്‍ എത്തുന്നു.പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി , അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ വചന പ്രഘോഷണം ശ്രവിക്കാനുള്ള ഒരു മികച്ച അവസരമാണിത്.

കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ബര്‍മ്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ ഫാ വട്ടായിലച്ചന്‍ നയിച്ചിരുന്നു. ഫാ ഷൈജു നടുവത്താനിയുമായി ചേര്‍ന്നാണ് പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ചയിലെ ശുശ്രൂഷ നടത്തിയത്. വലിയൊരു വിശ്വാസസമൂഹമാണ് കഴിഞ്ഞ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

വട്ടായിലച്ചനെ കാണാനും വചന പ്രഘോഷണം കേള്‍ക്കാനും ബ്രിസ്‌റ്റോളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി എസ്ടിഎസ്എംസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന കുര്‍ബാന 9 മണി വരെ തുടരും. ശേഷം അച്ചനെ കാണാനും സംസാരിക്കാനും അവസരമുണ്ടാകും.

ആ ദിവസത്തെ കുര്‍ബാന സമയങ്ങളില്‍ മാറ്റമുണ്ടാകും. രാവിലെ 7.45ന് കുര്‍ബാന , സണ്‍ഡേ സ്‌കൂള്‍ 1.30, കുട്ടികളുടെ ഹോളി കുര്‍ബാന മൂന്നുമണിക്ക്.

ഏഴു മണിയ്ക്ക് വൈകിട്ട് ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഈ അവസരം ഏവരും വിനിയോഗിക്കണമെന്ന് എസ്.ടി.എസ്.എം.സി.സി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി, കൈക്കാരന്മാരായ സിജി വാദ്ധ്യാനത്ത്, മെജോ ജോയി, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍ എന്നിവര്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.