ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിര പരാതി നല്‍കിയ കന്യാസ്ത്രീയോടുള്ള സഭയുടെ സമീപനം എന്തായാലും ജനങ്ങള്‍ക്ക് അത്ര കണ്ട് ബോധിച്ചിട്ടില്ല. എന്നാല്‍ സമരത്തിന് പിന്തുണ ഏറുന്നതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതും സഭയ്ക്ക് തിരിച്ചടിയായ അവസ്ഥയിലാണ്. കന്യാസ്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു ക്രിസ്തീയ സംഘടനകളും മുന്നോട്ടു വരുന്നില്ല എന്നതും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
സഭയില്‍ നടക്കുന്ന പീഠനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു വിശദ്ദീകരണവും വന്നിട്ടില്ല. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു എന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുിവരുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പിലാണ് ബിഷപ്പിന്റെ രാജി ആവശ്യപ്പെടും എന്ന സൂചനയനല്‍കുന്നത്
കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ ഇടപെടുകയാണ്. ബിഷപ്പിന്റെ രാജി ഉടന്‍ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ ഇതു സംബന്ധിച്ച സൂചനകതള്‍ ലഭിക്കുന്നത്.
ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി.സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടും.
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.
കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്. നേരത്തെ വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Leave a Reply