ഡിജിറ്റല്‍ കറന്‍സികള്‍ വ്യാപകമാവുകയും കൂടുതല്‍ രാജ്യങ്ങളും സ്ഥാപനങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ അംഗീകരിക്കുകയും ക്രയ വിക്രയങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത് തുടങ്ങിയതോടെ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വിപണി മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ വ്യാപകമായതോടെ ഇത് വഴിയുള്ള ഇടപാടുകള്‍ക്കും മറ്റ് ഉപയോഗങ്ങള്‍ക്കും എങ്ങനെ വാറ്റ് (Value Added Tax) ബാധകമാകും? ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണോ? തുടങ്ങിയ ആശങ്കകളും ഉപഭോക്താക്കളില്‍ ഉണ്ടായിരിക്കുന്നു. ഇന്ത്യയിലെ ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യന്‍ ബിറ്റ് കോയിന്‍ മാര്‍ക്കറ്റില്‍ ഉണ്ടായത് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നതിന് എതിരെയുള്ള പരിശോധന ആയിരുന്നില്ല മറിച്ച് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് നടന്ന ഇടപാടുകളില്‍ നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധന ആയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ജപ്പാന്‍, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി നിയമ വിധേയമാക്കിയത് പോലെ കൂടുതല്‍ രാജ്യങ്ങള്‍ ഈ രംഗത്ത് കടന്ന്‍ വരുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകൃത സംവിധാനങ്ങള്‍ വഴി തന്നെ ആയിരിക്കും എന്ന്‍ വ്യക്തമാകുന്നു.
യുകെയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ 2014 മുതല്‍ തന്നെ റെഗുലേറ്റ് ചെയ്യപ്പെടുകയും വാറ്റ് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ എച്ച്എംആര്‍സി തന്നെ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് എങ്ങനെ വാറ്റ് ഈടാക്കണം ഏതൊക്കെ കാര്യങ്ങള്‍ക്ക് ആണ് വാറ്റ് ഉണ്ടായിരിക്കേണ്ടത് എന്നെല്ലാം ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ലോകത്തിലെ ആദ്യത്തെ ഡീ സെന്‍ട്രലൈസ്ഡ് കറന്‍സിയായ ക്രിപ്റ്റോ കറന്‍സികള്‍ ഇടനിലക്കാരുടെ നിയന്ത്രണങ്ങളില്ലാതെ ഇടപാടുകാര്‍ തമ്മില്‍ നേരിട്ട് കൈമാറ്റം ചെയ്യാനും സൂക്ഷിക്കാനും പറ്റുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ക്രിപ്റ്റൊഗ്രഫിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇടപാടുകള്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍ ഇത് സുരക്ഷിതവുമാണ്.
ഇനി ഏതൊക്കെ അവസരങ്ങളിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ബാധകമാകുന്നത് എന്നറിയുക. യുകെയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് വാറ്റ് ഈടാക്കുന്നത് സംബന്ധിച്ച വ്യക്തമായ നിബന്ധനകള്‍ എച്ച്എംആര്‍സി വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതനുസരിച്ച് താഴെ പറയുന്ന രീതിയിലാണ് നികുതി ഈടാക്കുന്നത്.
- ബിറ്റ് കോയിന്‍ സൃഷ്ടിക്കുന്ന സാങ്കേതിക രീതിയായ മൈനിംഗ്, അതുവഴി ലഭിക്കുന്ന ക്രിപ്റ്റോ കറന്‍സി സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വാറ്റ് ബാധകമല്ല. കാരണം മൈനിംഗ് നടക്കുമ്പോഴും ക്രിപ്റ്റോ കറന്‍സി ശേഖരണത്തിലും വാറ്റ് വിധേയമായ ഇടപാടുകള്‍ നടക്കുന്നില്ല എന്നത് തന്നെ. ക്യാഷ് ബാക്ക് മൈനിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സര്‍വീസ് ടാക്സും ഇന്‍കംടാക്സും ബാധകമല്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വെരിഫിക്കേഷന്‍, ട്രാന്‍സാക്ഷന്‍ മുതലായ സേവനങ്ങളും ഇത് വഴി ലഭിക്കുന്ന ക്രിപ്റ്റോ കറന്‍സിയിലുള്ള വരുമാനവും വാറ്റ് രഹിതമാണ്. ആര്‍ട്ടിക്കിള്‍ 135(1)(a) ഓഫ് യൂറോപ്യന്‍ യൂണിയന്‍ വാറ്റ് ഡയറക്റ്റീവ് അനുസരിച്ച് ആണ് ഈ സേവനങ്ങള്‍ വാറ്റ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
- ബിറ്റ് കോയിന്‍/ക്രിപ്റ്റോ കറന്‍സി പൗണ്ടായോ മറ്റേതെങ്കിലും കറന്‍സിയായോ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വാറ്റ് ബാധകമായിരിക്കുന്നതല്ല. ഇങ്ങനെ ലഭിക്കുന്ന ബിറ്റ് കോയിന്‍ സൂക്ഷിക്കുന്നതിനും വാറ്റ് നല്‍കേണ്ടതില്ല.
- ബിറ്റ് കോയിന്‍ ഉപയോഗിച്ച് ഏതെങ്കിലും സാധനമോ സേവനമോ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകള്‍ക്ക് വില്‍ക്കുന്ന സ്ഥാപനം വാറ്റ് നല്‍കേണ്ടതാണ്. ഇത്തരം ഇടപാടുകള്‍ക്ക് ക്രിപ്റ്റോ കറന്‍സിയിലൂടെ ഇടപാട് നടക്കുന്ന സമയത്ത് ക്രിപ്റ്റോ കറന്‍സിയ്ക്ക് പൗണ്ടുമായുള്ള വിനിമയ മൂല്യം അനുസരിച്ചുള്ള തുകയ്ക്കാണ് ടാക്സ് അടക്കേണ്ടത്.
- ക്യാപിറ്റല്‍ ഗെയിന്‍ ടാക്സിനെ സംബന്ധിച്ച് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നത് മോര്‍ട്ട്ഗേജ് വിപണിയില്‍ നിക്ഷേപിക്കുന്നത് പോലെയാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു വീട് ഒരു ലക്ഷം പൗണ്ടിന് വാങ്ങി 150000 പൗണ്ടിന് വില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ക്യാപിറ്റല്‍ ഗെയ്ന്‍ ആയി ലഭിച്ച അന്‍പതിനായിരം രൂപയുടെ ഒരു നിശ്ചിത ശതമാനം ടാക്സ് ആയി നല്‍കേണ്ടി വരും. ടാക്സ് അടച്ച് ബാക്കിയുള്ളതായിരിക്കും നിങ്ങളുടെ ലാഭം. ഇത് പോലെ തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് മൂന്നോ നാലോ വര്ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ നിങ്ങള്‍ ലാഭമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ലാഭത്തിന്‍റെ ഒരു ശതമാനം നിങ്ങള്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം.
ചുരുക്കിപ്പറഞ്ഞാല്‍ യുകെയില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നിയമ വിധേയവും, നികുതി ബാധകവും ആണ്. അതുകൊണ്ട് തന്നെ ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിനോ മറ്റ് ഇടപാടുകള്‍ ചെയ്യുന്നതിനോ യാതൊരു വിധ ആശങ്കയുടെയും ആവശ്യമില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ വിചാരിക്കുന്നത്ര സങ്കീര്‍ണ്ണമായ കാര്യമോ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതായ കാര്യമോ അല്ല താനും. ഈ വര്‍ഷമാദ്യം അഞ്ഞൂറ് ഡോളറില്‍ താഴെ ബിറ്റ് കോയിന്‍ വില ഉണ്ടായിരുന്നപ്പോള്‍ വാങ്ങുകയും ഇപ്പോള്‍ പതിനെട്ടായിരം ഡോളര്‍ വിപണി മൂല്യം ഉണ്ടായപ്പോള്‍ ലാഭം ഉണ്ടാക്കുകയും ചെയ്തവരില്‍ നിരവധി മലയാളികളും ഉണ്ട് എന്നത് ഈ രംഗം അത്ര ബുദ്ധിമുട്ടുള്ളതല്ല എന്നതിന്‍റെ തെളിവാണ്.
ക്രിപ്റ്റോ കറന്‍സി വിപണി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കണം എന്നുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പത്ത് പൌണ്ടിന്റെ ക്രിപ്റ്റോ കറന്‍സി സൗജന്യമായി നേടാവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന ഈ ക്രിപ്റ്റോ കറന്‍സി ടെസ്കോ ഉള്‍പ്പെടെയുള്ള പ്രധാന റീട്ടെയില്‍ ഷോപ്പുകളില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ചെലവഴിക്കാവുന്നതുമാണ്. ഭാവിയുടെ കറന്‍സിയായ ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് മനസ്സിലാക്കാന്‍ ഇതാണ് ചെലവ് കുറഞ്ഞതും റിസ്ക് ഫ്രീ ആയിട്ടുള്ളതുമായ മാര്‍ഗ്ഗം.
ഫ്രീ ക്രിപ്റ്റോ കറന്‍സി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള നികുതി സംബന്ധമായ സംശയങ്ങള്‍ക്ക് എച്ച്എംആര്‍സിയുടെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തത വരുത്താവുന്നതാണ്.
Leave a Reply